ചള്ളങ്കയം തലമുഗര്‍ ഉറൂസ് ആയിരങ്ങള്‍ക്ക് അന്നദാന വിതരണത്തോടെ സമാപിച്ചു.

Apr 21, 2025 - 21:32
ചള്ളങ്കയം തലമുഗര്‍ ഉറൂസ് ആയിരങ്ങള്‍ക്ക് അന്നദാന വിതരണത്തോടെ സമാപിച്ചു.

ചള്ളങ്കയം: ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഉറൂസിന് എത്തിച്ചേര്‍ന്നത് ചുട്ട് പൊള്ളുന്ന ചൂട് വകവെക്കാതെ പുരുഷന്‍മാരും, സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായി വൈകുന്നേരം മുതല്‍ക്കേ ഉറൂസ് നഗരിയില്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്  മങ്ങലട്ക്ക ജംക്ഷന്‍ മുതല്‍ തലമുഗര്‍ ദര്‍ഗ്ഗവരെ വരെ വര്‍ണ്ണ ദീപങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. സഹോദര സമുദായത്തില്‍ പെട്ട സ്ത്രീകളും പുരുഷന്മാരും ആട്,അരി, തേങ്ങ മുതലായ പല തരം സാധനങ്ങള്‍ നേര്‍ച്ചകളായി എത്തിച്ച് മഖാമില്‍ കയറി പ്രാര്‍ത്ഥന നടത്തി ശീരണിയും വാങ്ങി തിരിച്ചു പോകുന്നത് മനോഹര കഴ്ച തന്നെയാണ് വളണ്ടിയര്‍മാരില്‍ പെട്ട ബാല ചൂത്തരനും, രവിയും മദനനും ജഗ്ഗുവും അങ്ങിനെ ഒരു പാട് പേരുകള്‍ വര്‍ഷങ്ങളായി ഇവരുടെ മത സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും താരം ബാല ചൂത്തരന്‍ തന്നെ പ്രായമേറെ ആയെങ്കിലും തലമുഗര്‍ മഖാം ഉറൂസിന്റെ എല്ലാ പരിപാടിയിലും ചെറു പുഞ്ചിരിയോടെ ആരെയും ആകര്‍ഷിക്കുന്ന യുവത്വം തുളുമ്പുന്ന പ്രസരിപ്പും ഉന്മേഷത്തോടെയുള്ള പ്രവര്‍ത്തനവും കാഴ്ച അത്ഭുതപ്പെടുത്തുന്നു. വൈകിട്ട് മൂന്നിന് മഖാം പള്ളിയില്‍ വെച്ച് ഖത്തമുല്‍ ഖുര്‍ആന്‍ നടത്തി,അസര്‍ നിസ്‌കാരത്തിന് ശേഷം മൗലിദ് പാരായണം നടന്നു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. അന്‍സാര്‍ സഅദിയുടെയും,ബാളിഗെ യൂസുഫ് സഖാഫിയുടേയും കന്നടയിലും,തുളുവിലുമുള്ള പ്രഭാഷണവും പ്രാര്‍ത്ഥനയും സഹോദര സമുദായത്തില്‍ പെട്ട ഭക്തര്‍ക്ക് കൗതുകമായി. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ ആശംസകള്‍ നേര്‍ന്നു. സമാപന സമ്മേളനം ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.അമ്പേരി അബ്ദുല്‍ റഹീം സഖാഫി സ്വാഗതം ആശംസിച്ചു കല്ലക്കട്ട സയ്യിദ് ഇബ്രാഹീം പൂക്കൂഞ്ഞി തങ്ങള്‍ അല്‍ ഹൈദ്‌റൂസി മുഖ്യ പ്രഭാഷണം നടത്തി. നാട്ടില്‍ നിന്നും ദര്‍സ് പഠിച്ച് കോളേജില്‍ ചെന്ന് ബിരുദം വാങ്ങിയ 26 യുവ പണ്ഡിതന്‍മാര്‍ക്ക് ചള്ളങ്കയം ഉറൂസ് കമ്മിറ്റി മെമന്റോ നല്‍കി ആദരിച്ചു. ഏഴ് ദിവസം നീണ്ട് നിന്ന മതപ്രഭാഷണ പരിപാടിയില്‍ സയ്യിദ് മഷ്ഹൂദ് തങ്ങള്‍ കൂറ, സയ്യിദ് അബ്ദുറഹിമാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍ മള്ഹര്‍, സയ്യിദ് മുസമ്മില്‍ തങ്ങള്‍ പൈവളികെ, സയ്യിദ് ഷഫീഖ് തങ്ങള്‍ മമ്പുറം, സയ്യിദ് ആരിഫ് തങ്ങള്‍ ചേവാര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അഹ്‌സനി മുഹിമ്മാത്ത്,റഹ്‌മത്തുള്ള സഖാഫി എളമരം, ഷമീര്‍ ദാരിമി കൊല്ലം, അബൂബക്കര്‍ സിദ്ദീഖ് ജലാലി, പേരോട് മുഹമ്മദ് അല്‍ അസ്ഹരി സഖാഫി,ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഫല്‍ സഖാഫി കളസ,എ ബി മുഹ്യിദ്ദീന്‍ സഅദി ചേരൂര്‍,സി എം മൊയ്തു സഅദി കനിയാല തുടങ്ങിയ പ്രമുഖര്‍  സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0