എസ് എസ് എഫ് കാസർകോട് ജില്ലാ ഹയർ സെക്കണ്ടറി ഗാല നാളെ
മഞ്ചേശ്വരം: എസ് എസ് എഫ് കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ഹയർ സെകണ്ടറി വിദ്യാർത്ഥികളുടെ സമ്മേളനമായ സ്റ്റുഡൻ്റ്സ് ഗാല നാളെ നവംബർ 22 ന് മഞ്ചേശ്വരം എ എച്ച് പാലസിൽ നടക്കും. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഭാഗമായാണ് സ്റ്റുഡൻ്റസ് ഗാല നടക്കുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ കഴിവും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനും കരിയർ മേഖലയിൽ പുതിയ അവസരങ്ങൾ പരിചയപെടുത്തി കൊടുക്കുന്നതിനും വേണ്ടി ഒരുക്കുന്ന സമ്മേളനത്തിൽ അകാദമിക് രംഗത്തെ വിദഗ്ധരും വിശിഷ്‌ട വ്യക്തികളും സെഷനുകൾ അവതരിപ്പിക്കും.
സമസ്ത കേരള ജംയത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെഎസ് ആറ്റകോയ തങ്ങൾ കുമ്പോൽ പരിപാടി ഉദ്ഘാടനം ചെയ്യും. എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ: ഷുക്കൂർ മുഖ്യാതിഥിയാവും. പള്ളങ്കോട് അബ്‌ദുൽ ഖാദർ മദനി, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, താജുദ്ധീൻ മാസ്റ്റർ, ജാബിർ നെരോത്ത് തുടങ്ങിയവർ സംസാരിക്കും. വിവിധ സെഷനുകളിലായി അനസ് അമാനി, ഡോ:തൻവീർ, സി. എ അഹമദ് റാസി, മൂസ നവാസ്, സി എൻ ജഅഫർ, ടി.കെ റമീസ്, ഷബീർ നൂറാനി, ഹാദി തുടങ്ങിയവർ ക്ലാസ് അവതരിപ്പിക്കും. വിദ്യാർത്ഥികൾക്കായി ഇൻ്റർ സ്കൂൾ കലാ കായിക മത്സങ്ങളും സംഘടിപ്പിക്കും.വിദ്യാർത്ഥി റാലിയോടെ ഗാല സമാപിക്കും. ഇതുമായി സംബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിൽ ഷാഹിദ് പെട്ടിക്കുണ്ട്, മുർഷിദ് പുളിക്കൂർ, ജംഷീദ് ചെടേക്കാൽ, മുഹമ്മദ് ഖാൻ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


