മുഹിമ്മാത്ത് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറക്ക്; സ്വാഗതസംഘം ഓഫീസ് തുറന്നു
പുത്തിഗെ: 2026 ജനുവരി 29 മുതൽ തുടങ്ങുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഇരുപതാം ഉറൂസ് മുബാറക്കിന്റെയും പ്രചരണം സജീവമാകുന്നു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ നിർവ്വഹിച്ചു. രണ്ടര മാസത്തെ കർമ്മ പദ്ധതിയുടെ ആസൂത്രണവും നടന്നു. ഒരു ലക്ഷം പേരിലേക്ക് ഉറൂസ് സന്ദേശം എത്തിക്കുന്നതിന് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും.
ചടങ്ങിൽ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജമാലുല്ലൈലി തങ്ങൾ കര, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് ഹബീബ് തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ തങ്ങൾ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, മൊയ്തു ഹാജി ചേരൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഹാജി അമീറലി ചൂരി, സി എം എ ചേരൂർ, നടുബയൽ മുഹമ്മദ് ഹാജി, ബഷീർ മങ്കയം, അബ്ദുല്ല ഗുണാജെ, ജസീർ കന്തൽ, കരീം മാസ്റ്റർ ദർബാർക്കട്ട, അബ്ദുസ്സലാം അഹ്സനി, കുഞ്ഞുമുഹമ്മദ് അഹ്സനി, അബ്ദുൽ ഖാദർ ഹാജി കൊല്യം, ഷാഫി ഹാജി ബെവിഞ്ച, ഇബ്രാഹിം സഖാഫി തുപ്പക്കൽ, അബ്ബാസ് സഖാഫി മൺട്ടമ, യൂസഫ് ഹാജി സജങ്കില, പി ഇബ്രാഹിം പുത്തിഗെ, എ കെ സഅദി ചുള്ളിക്കാനം, അഡ്വ. ഹസൻ കുഞ്ഞി മള്ഹർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ബാസ് മുസ്ലിയാർ ചേരൂർ, എംപി മുഹമ്മദ് മണ്ണംകുഴി, സമദ് മദനി മണിയംപാറ, മുസ്തഫ സഖാഫി പട്ടാമ്പി, ഫത്താഹ് സഅദി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ അബൂബക്കർ കാമിൽ സഖാഫി സ്വാഗതവും അബ്ദുൽ അസീസ് ഹിമമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


