എം.എ യൂസഫലിയുടെ പിറന്നാൾ ദിനത്തിൽ വേറിട്ട സമ്മാനമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

Nov 16, 2025 - 14:54
Nov 16, 2025 - 14:56
എം.എ യൂസഫലിയുടെ പിറന്നാൾ ദിനത്തിൽ വേറിട്ട സമ്മാനമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

തൃശ്ശൂർ: മലയാളികളുടെ അഭിമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന ഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാള്‍ സമ്മാനമൊരുക്കി തന്റെ ട്രസ്റ്റിലൊരുങ്ങുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ. നാട്ടിക ലെമര്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി തന്നെ തിരഞ്ഞെടുത്തത്. എല്ലാവര്‍ഷവും യൂസഫലിയുടെ ജന്മദിനമായ നവംബര്‍ 15ന് സദ്യയോടെയുള്ള വിപുലമായ ആഘോഷപരിപാടികളും കലാപരിപാടികളുമാണ് നടത്താറുള്ളതെങ്കിലും ഈ പ്രാവശ്യം സ്‌കൂളിലെ തന്നെ കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുന്ന മൂന്ന് ജീവനക്കാരെ കണ്ടെത്തി അവര്‍ക്ക് വീട് വച്ചുനല്‍കാനുള്ള തീരുമാനത്തിലെത്തിലെത്തുകയായിരുന്നു. വിവിധ പരിപാടികളിലൂടെ സ്കൂളിലെ ക്ലബ് വഴി കുട്ടികള്‍ തന്നെ ശേഖരിച്ച തുകയാണ് ഈ സത്കര്‍മ്മത്തിനായി മാറ്റിവെച്ചത്. കുട്ടികളുടെ ഈ പ്രയത്‌നത്തിന് അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും എല്ലാ പിന്തുണയും നല്‍കി. ഇതില്‍ ഒരാള്‍ക്ക് വീട് പൂര്‍ണമായും നിര്‍മ്മിച്ച് നല്‍കുമെന്നും ഭാഗീകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് വീടുകളുടെ തുടര്‍നിര്‍മ്മാണം ഏറ്റെടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0