സഅദിയ്യ വുമണ്‍സ് ശരീഅ: ഫാളില സഅദിയ്യ കോഴ്സ് ഫലം പ്രഖ്യാപിച്ചു
ദേളി: ജാമിഅ സഅദിയ്യ യുടെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായി സംവിധാനിച്ച ഡിഗ്രി ഇന്‍ ഇസ്ലാമിക് സ്റ്റഡീസിന്റെയും ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജിയുടെയും ഫലം പ്രഖ്യാപിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫ്ലിയേഷനില്‍ അഫ്സലുല്‍ ഉലമ ബി എ അറബിക് ഡിഗ്രി യോടൊപ്പം ഇസ്ലാമിക അടിസ്ഥാന വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി കൊണ്ട് പഠനം നടത്തുന്ന ത്രിവര്‍ഷ കോഴ്‌സ് ആണ് ഡിഗ്രി ഇന്‍ ഇസ്ലാമിക് സ്റ്റഡീസ്. ഫാരിസ ബി എ നിസാമുദ്ദീന്‍ നഗര്‍ ഒന്നാം റാങ്കും ഖദീജത്ത് നുഷ്‌റ ടി എം കൂളിക്കുന്ന് രണ്ടാം റാങ്കും റഹ്ഫത്ത് ജുമൈമ നെല്ലിക്കുന്ന് മൂന്നാം റാങ്കും കരസ്ഥമാക്കി.
കേരള സിലബസില്‍ കോമേഴ്സ്, ഹ്യുമാനിറ്റീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫ്ലിയേഷനില്‍ അഫ്സലുല്‍ ഉലമ പ്രിലിമിനറി, കോഴ്സുകള്‍ പഠിക്കുന്നതോടൊപ്പം ശരീഅത് പഠനം നടത്തുന്നതാണ് ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി കോഴ്‌സ്.
ഫാത്തിമത്ത് ശാരിഫ ചേരൂര്‍, ശിസ ഫാത്തിമ തെരുവത്ത് എന്നിവര്‍ ഒന്നാം റാങ്കും ആയിഷത്ത് സംഹ ബത്തൂല്‍ ബോവിക്കാനം രണ്ടാം റാങ്കും ഖദീജത്ത് ഉമ്മു ഹബീബ മുട്ടത്തൊടി മൂന്നാം റാങ്കും കരസ്ഥാക്കി.
പൂര്‍ണ്ണമായും ഇസ്ലാമിക അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മത, ഭൗതിക വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സഅദിയ്യ വിമന്‍സ് കോളേജിനെ വ്യത്യസ്തമാക്കുന്നത്.പഠനത്തിലും കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും ഒരുപോലെ വിദ്യാര്‍ത്ഥിനികളുടെ ഉന്നമനമാണ് സ്ഥാപനം ലക്ഷ്യം വെക്കുന്നത്.കാല്‍നൂറ്റാണ്ടുകളോളമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും സമൂഹത്തില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുകയും ചെയ്യുന്നു.
റാങ്ക് നേടിയ വിദ്യാര്‍ത്ഥിനികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ. എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സഅദിയ്യ ജനറല്‍ സെക്രട്ടറി എ. പി അബ്ദുള്ള മുസ്ലിയാര്‍ മാണികോത്ത്, സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് പ്രിന്‍സിപ്പാള്‍ ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി തുടങിയവര്‍ അനുമോദനം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


