കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥി

Nov 7, 2025 - 16:45
കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥി

തിരുവനന്തപുരം: കേരള സർവകലാശാല ഡീനിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി പോലീസിൽ പരാതി നൽകി. പുലയന്മാർ സംസ്‌കൃതം പഠിക്കേണ്ടെന്ന് സർവകലാശാല ഡീൻ പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തി. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇത്തരത്തിലുള്ള അധിക്ഷേപം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധവും അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യത അധ്യാപകർക്കുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇത്തരം വിവേചനത്തിനെതിരെ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0