ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ സനദ് ദാനം; 57 ഹിമമി പണ്ഡിതർ 'ഹാദി' ബിരുദം സ്വീകരിക്കും

Nov 7, 2025 - 11:53
ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ സനദ് ദാനം; 57 ഹിമമി പണ്ഡിതർ 'ഹാദി' ബിരുദം സ്വീകരിക്കും

പുത്തിഗെ: നവംബർ 7 മുതൽ 9 വരെ കോഴിക്കോട് കുറ്റ്യാടി സിറാജുൽ ഹുദയിൽ നടക്കുന്ന ലോകപ്രശസ്ത ഇസ്ലാമിക് യൂണിവേഴ്സിറ്റി ജാമിഅതുൽ ഹിന്ദ് അൽഇസ്‌ലാമിയ്യയുടെ 'ഹാദി' ബിരുദദാന സമ്മേളനത്തിൽ മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെൻററിൽ നിന്നും പഠനം പൂർത്തിയാക്കിയ 57 ഹിമമി പണ്ഡിതന്മാർ 'ഹാദി' ബിരുദം സ്വീകരിക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ജാമിഅയ്ക്ക് കീഴിൽ കോഴ്സ് പൂർത്തീകരിച്ച 916 യുവ പണ്ഡിതരും കോൺവൊക്കേഷനിൽ ബിരുദം ഏറ്റുവാങ്ങും. അതോടനുബന്ധിച്ച് നടക്കുന്ന ജാമിഅയുടെ സംസ്ഥാനതല മഹ്റജാൻ ഫെസ്റ്റിൽ മുഹിമ്മാത്തിനെ പ്രതിനിധീകരിച്ച് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വിദ്യാർഥികളും പങ്കെടുക്കും. ജില്ലാ ദായിറകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് സംസ്ഥാനതല ദാഇറയിൽ മാറ്റുരക്കുന്നത്. ഗ്ലോബൽ യൂണിവേഴ്‌സിറ്റി ലീഡർഷിപ്പ് സമ്മിറ്റ്, ഇൻ്റർനാഷണൽ അക്കാദമിക് കോൺഫറൻസ് തുടങ്ങിയ പരിപാടികൾ ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0