എസ് എസ് എഫ് യൂണിറ്റ് സ്റ്റുഡന്റസ് കൗൺസിലുകൾക്ക് തുടക്കമായി

Nov 1, 2025 - 10:20
Nov 1, 2025 - 10:28
എസ് എസ് എഫ് യൂണിറ്റ് സ്റ്റുഡന്റസ് കൗൺസിലുകൾക്ക് തുടക്കമായി

കുമ്പള: ജില്ലയിലെ എസ്എസ്എഫ് യൂണിറ്റ് സ്റ്റുഡന്റസ് കൗൺസിലുകൾക്ക് തുടക്കമായി. കുമ്പള ഡിവിഷനിലെ മുഹിമ്മാത്ത് നഗർ യൂണിറ്റിൽ എസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ സുറൈജി സഖാഫി ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി മുർഷിദ് പുളിക്കൂർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി മൻഷാദ് അഹ്സനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം മിഖ്ദാദ് ഹിമമി, ഉമൈർ സഖാഫി, ഡിവിഷൻ സെക്രട്ടറി ഫർഹാൻ ഹിമമി, സെക്ടർ പ്രസിഡന്റ്‌ ഉമ്മർ ഹിമമി, ഫിനാൻസ് സെക്രട്ടറി അജ്മൽ മൊഗറടുക്ക തുടങ്ങിയവർ സംബന്ധിച്ചു. റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു. നവംബർ 20നകം ജില്ലയിൽ യൂണിറ്റ് സ്റ്റുഡന്റസ് കൗൺസിലുകൾ പൂർത്തിയാകും. കൗൺസിലുകൾക്ക് മുന്നോടിയായി യൂണിറ്റുകളിൽ വിചാര വേദിയും, ഹാർമണി ഹബ്ബും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0