പി.എം.ശ്രീ; വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിലെത്തി അനുമോദിച്ച് എബിവിപി
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിൻ്റെ പേരിൽ വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിലെത്തി അനുമോദിച്ച് എബിവിപി പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിൻ്റെ നേതൃത്വത്തിൽ മന്ത്രിയെ അഭിനന്ദിച്ചത്. പിഎംശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് തങ്ങളുടെ സമര വിജയമാണെന്നും എബിവിപി അവകാശപ്പെട്ടു.
അതേ സമയം, പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്ന് എഐഎസ്എഫ് സെക്രട്ടറി എ. അധിൻ ആരോപിച്ചു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിലെ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെയാണ് മുൻ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വഞ്ചിച്ചതെന്ന് എ. അധിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. എബിവിപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രത്തോടെയാണ് അധിൻ എഫ്ബിയിൽ പോസ്റ്റിട്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



