'ഇനി മുതൽ വിജയൻ ശ്രീ, ശ്രീ.പി.എം ശ്രിന്താബാദ്'; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പി.എം.ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പു വച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായിപരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിട്ടത്. കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇടതു പക്ഷ മുന്നണികളും വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പിഎം ശ്രീ വിഷയത്തിൽ വിമർശനം ഉന്നയിച്ച സിപിഐ ഒരു വിട്ടുവീഴ്ച്‌ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങുകയാണ്. മന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കുന്നത് അടക്കം ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0