സ്കൂൾ കായികമേള; കുംട്ടിക്കാന സ്കൂളിലെ നാലു വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക്

Oct 22, 2025 - 14:03
സ്കൂൾ കായികമേള; കുംട്ടിക്കാന സ്കൂളിലെ നാലു വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക്

ബദിയടുക്ക: സ്കൂൾ കായികമേളയിൽ സബ് ജില്ലയിലും ജില്ലയിലും വിജയിച്ച സംസ്ഥാന തല മത്സരത്തിലേക്ക് കുംട്ടിക്കാന സ്കൂളിലെ നാല് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സബ്‌ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ റഹ്മത്ത് ലാസീമ, പവിത്ര എന്ന വിദ്യാർത്ഥിനികളും, സബ്ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ് ബോൾ മത്സരത്തിൽ ഭൂമികയും സബ്ജൂനിയർ ആൺകുട്ടികളുടെ ഹാൻഡ് ബോൾ മത്സരത്തിൽ ഫൽഹുൽ ആബിദ് എന്നെ കുട്ടികളാണ് സംസ്ഥാനതല മത്സരത്തിനു യോഗ്യത നേടിയത്. 

ഒരു വർഷത്തോളമായി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഹാൻഡ് ബോൾ, ടേബിൾ ടെന്നീസ് പരിശീലനം നടന്നുവരുന്നു. കായികരംഗത്തെ ഈ നേട്ടം എല്ലാ കുട്ടികൾക്കും വലിയ പ്രചോദനമാണെന്ന് പിടിഎ പ്രസിഡണ്ട് കമറുദ്ദീൻ പാടലടുക്കം പറഞ്ഞു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ എം അബ്ബാസ്, സ്കൂൾ മാനേജർ ശങ്കരനാരായണ ശർമ്മ, മുൻ അധ്യാപകനും മികച്ച അധ്യാപക അവാർഡ് ജേതാവ് കൂടിയായ സുനിൽകുമാർ, എം പി ടി എ പ്രസിഡണ്ട് ആശമോൾ, എച്ച് എം സി ക്ലബ്ബ് പ്രസിഡണ്ട് ഹനീഫ ദേവരമെട്ടു മീഡിയ കൺവീനർ അബ്ദുൽസലാം പാടലടുക്കം അധ്യാപക പ്രതിനിധികളായ പ്രശാന്ത് കുമാർ, മൂകാംബിക, ദിന, പരിസരത്തെ വിവിധ ക്ലബ്ബുകൾ കുട്ടികളെ അഭിനന്ദിച്ചു. കുട്ടികൾ തിരുവനന്തപുരത്തുനിന്ന് തിരിച്ചുവരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0