എസ്.ജെ.എം പുത്തിഗെ റെയ്ഞ്ച് മുത്ത് നബി ടാലന്റ് ബുക്ക് ടെസ്റ്റ് ഇന്ന്
പുത്തിഗെ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുത്തിഗെ റെയ്ഞ്ച് സംഘടിപ്പിക്കുന്ന മുത്ത് നബി ടാലന്റ് ബുക്ക് ടെസ്റ്റ് ഇന്ന് ഉച്ചക്ക് 2 മണിക്ക് രിഫാഈ നഗർ രിഫാഇയ്യ സുന്നി മദ്റസയിൽ നടക്കും. മദ്റസകളിൽ മത്സരിച്ച് വിജയിച്ച ടീം അംഗങ്ങളാണ് റെയ്ഞ്ച് തലത്തിൽ മത്സരിക്കുന്നത്. റെയ്ഞ്ച് തലത്തിൽ വിചാരിക്കുന്ന ടീം 26ന് ജില്ലാ തലത്തിൽ മത്സരിക്കും. പരിപാടി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഅദി കട്ടത്തട്ക്ക അധ്യക്ഷത വഹിക്കും. ജില്ലാ ക്യാബിനറ്റ് അംഗം റിഷാദ് സഖാഫി മത്സരത്തിന് നേതൃത്വം നൽകും. കെ.എം കളത്തൂർ, അബൂബക്കർ സുഹ് രി, അബ്ദുള്ള സഫ്‌വാൻ ഹിമമി സഖാഫി, ഫൈസൽ സഖാഫി കര, അബ്ദുൽ ലത്തീഫ് സഖാഫി മൊഗ്രാൽ, അസീസ് ഹിമമി, സി.എച് സിദ്ദിഖ് ഹിമമി സഖാഫി, അബ്ദുൽ ബാസിത്ത് ഹിമമി, ഹംസത്തു സഅദി കര, ശരീഫ് സഅദി രീഫാഇ നഗർ, കെ.എസ് യൂസുഫ് ഹാജി സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



