സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയിൽ നേരിയ ആശ്വാസം; പവന് 1400 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രനിരക്കില്‍ നിന്ന് താഴേക്ക് പതിച്ചതോടെ നേരിയ ആശ്വാസം. ഇന്ന് ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയും പവന് 1400 രൂപ കുറഞ്ഞ് 95960 രൂപയുമായി. ഇന്നലെ വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 305 രൂപ കൂടി 12170 രൂപയും പവന് 2440 രൂപ കൂടി 97360 രൂപയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉയർന്ന സ്വർണ്ണ വിലയിൽ നേരിയ ആശ്വാസമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ് ഇന്നുള്ളത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 203 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 196 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 194 രൂപയുമായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


