കുമ്പളയിലെ പുതിയ ട്രാഫിക് നിയന്ത്രണം യാത്രക്കാർക്ക് ദുരിതമെന്ന് ആരോപണം

Oct 17, 2025 - 14:55
കുമ്പളയിലെ പുതിയ ട്രാഫിക് നിയന്ത്രണം യാത്രക്കാർക്ക് ദുരിതമെന്ന് ആരോപണം

കുമ്പള: കുമ്പള ടൗണിൽ നടപ്പാക്കിയ ട്രാഫിക് നിയന്ത്രണം യാത്രക്കാർക്ക് ദുരിതമുണ്ടാകുന്നുവെന്ന് സിപിഐഎം ആരോപിച്ചു. പുതിയ നിയന്ത്രണം കാരണം ജനങ്ങൾ ഏറെ പ്രയാസത്തിലാണെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സിപിഐഎം കുമ്പള ലോക്കൽ കമ്മിറ്റി സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പുതിയ ട്രാഫിക് നിയന്ത്രണ ഭാഗമായി ബദിയടുക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും ടൗണിൽ നിന്നും ഏകദേശം ഇരുന്നൂറ് മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിലാണ്. ടൗണിൽ നിന്നും ഇത്ര ദൂരത്തേക്ക് പോവാൻ വിദ്യാർത്ഥികളടക്കമുള്ള പൊതു ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പരാതിയിൽ പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്നത് പോലെ ബസ് പുറപ്പെടുന്ന സമയത്തും കുമ്പളയിൽ എത്തിച്ചേരുന്ന സമയത്തും ടൗണിൽ തന്നെ ആളുകളെ ഇറക്കുവാനും കയറ്റുവാനുമുള്ള സൗകര്യം ബസ് സ്റ്റോപ്പിൽ തന്നെ ഒരുക്കി കൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിലെ ഉന്നയിച്ചിട്ടുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0