സ്കൂളിലെ ഹിജാബ് വിവാദം; സ്‌കൂൾ നിയമാവലി അംഗീകരിക്കുന്നു, വർഗീയവാദികൾക്ക് ഇടം കൊടുക്കില്ലെന്ന് കുട്ടിയുടെ പിതാവ്

Oct 14, 2025 - 17:51
സ്കൂളിലെ ഹിജാബ് വിവാദം; സ്‌കൂൾ നിയമാവലി അംഗീകരിക്കുന്നു, വർഗീയവാദികൾക്ക് ഇടം കൊടുക്കില്ലെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ നിയമാവലി അനുസരിച്ചു മുൻപോട്ട് പോകാമെന്നും വർഗീയവാദികൾക്ക് ഇടം കൊടുക്കില്ലെന്നും കുട്ടിയുടെ പിതാവ് അനസ് അറിയിച്ചു. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും കുട്ടി നാളെ സ്കൂളിൽ വരുമെന്നും കുട്ടിയുടെ പിതാവ് സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. ഹൈബി ഈഡൻ എംപി, മുഹമ്മദ്‌ ഷിയാസ്, കുട്ടിയുടെ മാതാപിതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ കയറുന്നതിന് മാനേജ്‌മെന്റ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂളിന് അവധിയും നൽകിയിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0