സംയുക്ത ജമാഅത്ത് നേതൃ പരിശീലന ക്യാമ്പ് നാളെ; സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
കാസർഗോഡ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഖാസിയായ ജില്ലയിലെ സംയുക്ത ജമാഅത് ഭാരവാഹികളുടെ സമഗ്ര പരിശീലനം ലക്ഷ്യം വെച്ച് നടത്തപ്പെടുന്ന 'ജെംസ്' ക്യാമ്പ് നാളെ ഒക്ടോബർ 7 ചൊവ്വ ജില്ലയിൽ രണ്ട് ഭാഗങ്ങളിലായി നടക്കും. ഉത്തരമേഖല സംയുക്ത ജമാഅത്ത് ക്യാമ്പ് രാവിലെ 10.30 ന് കുമ്പള ശാന്തിപള്ളം മുഹിമ്മാത്ത് ഓഡിറ്റോറിയത്തിലും ദക്ഷിണ മേഖല സംയുക്ത ജമാഅത്ത് ക്യാമ്പ് ഉച്ചക്ക് രണ്ടുമണിക്ക് മരുതടുക്കം നുസ്രത്തുൽ ഇസ്ലാം മദ്രസയിലും നടക്കും. രണ്ടു മേഖലയിലെയും മുഴുവൻ മഹല്ലുകളുടെയും ഭാരവാഹികളും ഖത്തീബുമാരും ഇമാമീങ്ങളുമാണ് പ്രതിനിധികൾ.
ദിവാനെ ഖാളിയുടെ (ഖാസി ഹൗസ്) നേതൃത്വത്തിൽ എല്ലാ സംയുക്ത ജമാഅത്തുകളിലും ആരംഭിച്ച, സമഗ്രമായ സാമൂഹിക വികസനം ലക്ഷ്യമിടുന്ന ഒരു സുപ്രധാന പദ്ധതിയാണ് ജെംസ് . ഇസ്ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കി മഹല്ലുകളെ ശാക്തീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, ആത്മീയം, സാമൂഹിക നീതി, സംസ്കാരം, പരിസ്ഥിതി, ക്ഷേമം, ഉപദേശം, ഫതവ തുടങ്ങിയ മേഖലകൾക്കായി പ്രത്യേക ഉപസമിതികൾ സ്ഥാപിച്ച് സംയോജിതമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കുമ്പളയിൽ സയ്യിദ് ജലാലുദ്ദീൻ തങ്ങളും മരുതടുക്കയിൽ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിയും അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ജെംസ് പ്രൊജക്റ്റ് ഡയറക്ടർ അബ്ദു മാനിപുരം ക്ലാസിന്ന് നേതൃത്വം നൽകും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, വൈ എം അബ്ദുറഹ്മാൻ അഹ്സനി, ഡിഎംകെ പൊയ്യത്ത് ബയൽ, സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ് സഖാഫി പാത്തൂർ, മുഹമ്മദ് ഹാജി ഹസനബയൽ, അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മുഹമ്മദ് ഹാജി ബാവിക്കരടുക്കം, അബ്ദുൽ കരീം സഅദി ഏണിയാടി, ഹാജി അമീർ ബാഷ കുണ്ടംകുഴി, കെ കെ അബ്ബാസ് ചേടിക്കുണ്ട്, അഷ്റഫ് സഖാഫി തലേകുന്ന്, ഫൈസൽ ഫാളിലി മരുതടുക്കം, ഹസൈനാർ മദനി ക്ലായിക്കോട് തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



