'ത്വരീഖത്ത് സത്യവും മിഥ്യയും' സമസ്ത ഉലമാ സമ്മേളനം 11ന് ചിന്ന മുഗറിൽ
പുത്തിഗെ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കുമ്പള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 11ന് ചിന്നമുഗർ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് വിപുലമായ ഉലമാ സമ്മേളനം നടക്കും. 'ത്വരീഖത്ത് സത്യവും മിഥ്യയും' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സമ്മേളനം ആത്മീയതയുടെയും വ്യാജവാദങ്ങളുടെയും പൊരുളുകൾ തുറന്നുകാട്ടും. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി വിഷയാവതരണം നടത്തും. ഇത് സംബന്ധമായി ഷിറിയ ലത്തീഫിയയിൽ ചേർന്ന സമസ്ത മേഖല മുശാവറയിൽ അബ്ദുൽ ഹമീദ് സഖാഫി മേർക്കള അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നടത്തി. ജില്ലാ സെക്രട്ടറി മൊയ്‌തു സഅദി ചേരൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ വിഷയാവതരണം നടത്തി. ഹംസ മുസ്ലിയാർ കാനങ്ങാട്, ലത്തീഫ് സഖാഫി മൊഗ്രാൽ, എം എ അബ്ദുൽ ഖാദർ മുസ്ലിയാർ, അബ്ദുസ്സലാം അഹ്‌സനി, അബൂബക്കർ സഅദി, ഹനീഫ് സഅദി കുമ്പോൽ തുടങ്ങിയവർ സംബന്ധിച്ചു. ജമാൽ സഖാഫി മൊഗ്രാൽ സ്വാഗതവും മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0