ആര്‍ എസ് എസ് രാഷ്ട്രനീതി പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഡല്‍ഹി സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: ആർ എസ് എസിൻ്റെ ഉത്ഭവം, ചരിത്രം, തത്ത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവന എന്നിവ സ്‌കൂളുകളിൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാനിരിക്കുന്ന രാഷ്ട്രനീതി പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധം. ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ ആർ എസ് എസിനെക്കുറിച്ച്
പഠിപ്പിക്കാനാണ് ഡൽഹി സർക്കാരിൻ്റെ ലക്ഷ്യം. ഇതിനായി രാഷ്ട്രനീതി എന്ന പേരിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദ് പ്രഖ്യാപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുടെയും ആർഎസ്എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ സംഭാവനകളും പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇതിനായി എസ് സി ഇ ആർ ടി അധ്യാപക മാനുവലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകൾ നടക്കുന്നെന്നുമാണ് റിപ്പോർട്ട്.
സർക്കാർ നീക്കം ഇന്ത്യക്കെതിരെയുള്ള വെല്ലുവിളിയാണന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും എസ് എഫ് ഐ അറിയിച്ചു. സർക്കാർ നീക്കം പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ആർ എസ് എസ് നേതാക്കൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരാണെന്നും യൂത്ത് കോൺഗ്രസും ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



