എസ് വൈ എസ് ദേലംപാടി സർക്കിൾ സിറാജ് ക്യാമ്പയിൻ സംഘടിപ്പിച്ചു
മുള്ളേരിയ: 'നേരിന്റെ അക്ഷര വെളിച്ചം' എന്ന ശീർഷകത്തിൽ നടന്നു വരുന്ന സിറാജ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ സർക്കിൾ തല എസ് പി സി രൂപവത്കരണ സംഗമം ദേലംപാടി സുന്നി സെന്ററിൽ നടന്നു. എസ് വൈ എസ് മുള്ളേരിയ സോണ്‍ ഓർഗനൈസിംഗ് പ്രസിഡന്റ് ഉമര്‍ സഖാഫി മയ്യളം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ദേലംപാടി സർക്കിൾ പ്രസിഡന്റ് ഇസ്മായിൽ എം അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വി സി അബ്ദുൽ റസാഖ് സഖാഫി പള്ളങ്കോട് വിഷയവതരണം നടത്തി. എസ് വൈ എസ് ദേലംപാടി സർക്കിൾ പ്രസിഡന്റ് ഹാഫിള് മഷ്ഹൂദ് സഖാഫി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ശറഫുദ്ദീൻ സഖാഫി മയ്യളം (ചെയർമാൻ), ഹാഫിള് മഷ്ഹൂദ് സഖാഫി ദേലംപാടി (കൺവീനർ), അഷ്റഫ് സഅദി ദേലംപാടി (കോ:ഓർഡിനേറ്റർ) അബൂബക്കർ കുന്നിൽ, കരീം മയ്യളം, മൊയ്തു സഅദി ഹിദായത്ത് നഗര്‍, ശഫീഖ് സഅദി ഊജംപാടി, ഹുസൈൻ കൊമ്പോട്, ഷംസീര്‍ സഅദി പഞ്ചോടി, ജാഫർ എം എം (അംഗങ്ങൾ).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



