സഅദിയ്യ ഐ ടി ഐ ബിരുദദാന ചടങ്ങ് പ്രൗഢമായി

Oct 1, 2025 - 15:17
Oct 1, 2025 - 15:19
സഅദിയ്യ ഐ ടി ഐ ബിരുദദാന ചടങ്ങ് പ്രൗഢമായി

ദേളി: ചുറ്റും ചതിക്കുഴികൾ ഉള്ള ഈ കാലത്ത് സൈബർ തട്ടിപ്പുകളിലും മനുഷ്യനെ കാർന്നു തിന്നുന്ന ലഹരി മാഫിയയുടെ കുതന്ത്രത്തിലും അകപ്പെടാതെ വിട്ടു നിൽക്കണമെന്ന് കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. സഅദിയ്യ ഐടിഐ 2023-25 ബാച്ച് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തട്ടിപ്പുകൾക്ക് എതിരെ ജനങ്ങളെ ബോധവൽക്കരിക്കേണ്ട കടമയും വിദ്യാർത്ഥികൾക്കുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ എൻജിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സഅദിയ്യ കിഡ്സ് ഗാർഡൻ മാനേജർ സുലൈമാൻ കരിവെള്ളൂർ ജാമിഅഃ സഅദിയയുടെ വിവിധ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി. സഅദിയ്യ ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ ഹനീഫ് അനീസ്, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹമീദ്, ദേളി ജമാഅത്ത് പ്രസിഡൻ്റ് സലാം ദേളി തുടങ്ങിയവർ പ്രസംഗിച്ചു. സമീർ സ്വാഗതവും പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു.
ഇന്ത്യയിലും വിദേശത്തും ഗവൺമെന്റ്, പ്രൈവറ്റ് മേഖലകളിൽ ധാരാളം തൊഴിൽ സാധ്യതകൾ ഉള്ള സിവിൽ ഇലക്ട്രിക്കൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ രണ്ടു വർഷത്തെ എൻ സി വി ടി (Govt. of India) കോഴ്സുകളാണ് ഇവിടെ നടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0