ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ അമേരിക്കയിലെ മിഷിഗണില്‍ പള്ളിയിൽ വെടിവെപ്പ്; നാലു മരണം

Sep 29, 2025 - 12:36
ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ അമേരിക്കയിലെ മിഷിഗണില്‍ പള്ളിയിൽ വെടിവെപ്പ്; നാലു മരണം

മിഷിഗൺ: ഞായറാഴ്‌ച പ്രാർത്ഥനക്കിടെ അമേരിക്കയിലെ മിഷിഗണിൽ പള്ളിയിൽ ബർട്ടൺ സ്വദേശി നടത്തിയ ആക്രമണത്തിൽ നാലു പേർ മരിച്ചു. ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്റ് പള്ളിയിലാണ് ആക്രമണമുണ്ടായത്. ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണ് ആക്രമണം നടത്തിയത്. ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിയെ വെടിവെച്ച് കൊന്നു. 2004 മുതൽ 2008 വരെ യു എസ് സൈന്യത്തിൻ്റെ ഭാഗമായി ഇറാഖിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് തോമസ് ജേക്കബ് സാൻഫോർഡ്. പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെ തോക്കുമായി അക്രമി പള്ളിക്കകത്തേക്ക് വാഹനം ഇടിച്ചുകയറ്റി റൈഫിൾ ഉപയോഗിച്ച് ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ കെട്ടിടത്തിന് തീയിടുകയും ചെയ്‌തു. സ്ഫോടനത്തിന് സമാനമായ ശബ്‌ദം കേട്ട ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നത്. അക്രമത്തിൻന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0