ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ഡിസംബറിൽ നടത്താൻ തീരുമാനം

Sep 24, 2025 - 14:52
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ഡിസംബറിൽ നടത്താൻ തീരുമാനം

കാസർകോട്: കാസറഗോഡ് ജില്ലക്ക് നവ്യാനുഭൂതി നൽകി വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് മൂന്നാം സീസൺ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വർഷം ഡിസംബർ മാസത്തിൽ നടത്താനാണ് തീരുമാനം. ഡിസംബർ 21 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന കലാ-സാംസ്‌കാരികോത്സവവും ടൂറിസം മേളയും സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള സംഘാടക സമിതിയോഗം ഈ മാസം ചേരുമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അറിയിച്ചു.
ചരിത്രപരവും സാംസ്‌കാരികപരവുമായ പ്രത്യേകതകളെ ഉൾക്കൊണ്ട് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 'ബേക്കൽ ഇൻ്റർനാഷണൽ ബീച്ച് ഫെസ്റ്റ്' എന്ന പേരിൽ നടന്ന പരിപാടി കാസർകോട് ജില്ലക്ക് പുതിയ അനുഭവമായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് കലാ-സാംസ്കാരികോത്സവത്തിന്റെ ഭാഗമായത്. ഫെസ്റ്റിന്റെ മൂന്നാം പതിപ്പും വൻ വിജയത്തോടെ പൂർത്തിയാക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0