ജി എസ് ടിയിൽ ഇളവ്; വാഹനങ്ങൾക്ക് വിലക്കുറവുകൾ പ്രഖ്യാപിച്ച് മാരുതി

Sep 19, 2025 - 17:01
ജി എസ് ടിയിൽ ഇളവ്; വാഹനങ്ങൾക്ക് വിലക്കുറവുകൾ പ്രഖ്യാപിച്ച് മാരുതി

കൊച്ചി: വാഹനങ്ങളുടെ ജിഎസ്‌ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ ഇളവുകൾ പൂർണമായും ഉപഭോക്താക്കൾക്കു നൽകുമെന്ന് പ്രഖ്യാപിച്ച് മാരുതി. നിരവധി ജനകീയ കാർ മോഡലുകളുടെ വിലയിൽ ഇത് കുറവുണ്ടാക്കും. പുതിയ വില ഈ മാസം 22 മുതൽ നിലവിൽ വരും. എക്സ‌് പ്രെസോ - 129,600 ലക്ഷം രൂപ, പുതിയ എക്സ്ഷോറും വില 3.49 ലക്ഷം മുതൽ. ഓൾട്ടോ കെ10 3.69 ലക്ഷം രൂപ, പുതിയ എക്സ്ഷോറൂം വില 107,600 ലക്ഷം മുതൽ, 'സെലേറിയ 94,100 രൂപ, പുതിയ എക്‌സ്ഷോറൂം വില 4.69 ലക്ഷം മുതൽ. വാഗൺ ആർ - 79,600 രൂപ, പുതിയ എക്‌സ്‌ഷോറൂം വില 4.98 ലക്ഷം മുതൽ. ഇഗ്നിസ് - 71,300 രൂപ, പുതിയ എക്‌സ്‌ഷോറൂം വില 5.35 ലക്ഷം മുതൽ. സ്വിഫ്റ്റ് - 84,600 രൂപ, പുതിയ എക്‌സ്ഷോറും വില 5.78 ലക്ഷം മുതൽ. ബലേനോ - 86,100 രൂപ, പുതിയ എക്‌സ്ഷോറൂം വില 5.98 ലക്ഷം മുതൽ. ടൂറർ എസ് - 67,200 രൂപ, പുതിയ എക്‌സ്‌ഷോറും വില 6.23 ലക്ഷം മുതൽ. ഡിസയർ 87,700 രൂപ, പുതിയ എക്‌സ്‌ഷോറൂം വില 6.25 ലക്ഷം മുതൽ. ഫ്രോങ്സ് - 112,600 രൂപ, പുതിയ എക്‌സ്‌ഷോറൂം വില 6.84 ലക്ഷം മുതൽ. ബ്രെസ - 112,700 രൂപ, പുതിയ എക്‌സ്ഷോറൂം വില 8.25 ലക്ഷം മുതൽ. ഗ്രാൻഡ് വിറ്റാര 10.76 ലക്ഷം രൂപ, പുതിയ എക്‌സ്ഷോറൂം വില 107,000 രൂപ മുതൽ. ജിംനി - 51,900 രൂപ, പുതിയ എക്സ‌്ഷോറും വില 12.31 ലക്ഷം മുതൽ. എർട്ടിഗ - 46,400 രൂപ, പുതിയ എക്‌സ്ഷോറും വില 8.80 ലക്ഷം മുതൽ. എക്സ്എൽ 6,52,000 രൂപ, പുതിയ എക്‌സ്ഷോറും വില 11.15 ലക്ഷം മുതൽ. ഇൻവിക്റ്റോ - 61,700 രൂപ, പുതിയ എക്‌സ്ഷോറൂം വില 24.97 ലക്ഷം മുതൽ. ഈക്കോ - 68,000 രൂപ, പുതിയ എക്‌സ്‌ഷോറൂം വില 5.18 ലക്ഷം മുതൽ. സൂപ്പർ കാരി - 52,100, പുതിയ എക്‌സ്‌ഷോറും വില 5.06 ലക്ഷം മുതൽ എന്നിങ്ങനെയാണ് കമ്പനി വാഹനങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0