സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ പണം വേണം; സര്‍വകലാശാലകൾക്ക് കത്തയച്ച് ഗവര്‍ണര്‍

Sep 18, 2025 - 12:09
സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ പണം വേണം; സര്‍വകലാശാലകൾക്ക് കത്തയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വി സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ രണ്ടു സര്‍വകലാശാലകളോട് 11 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്ക് വക്കീല്‍ ഫീസ് നല്‍കാൻ വേണ്ടിയാണ് പണം ആവശ്യപ്പട്ടു കൊണ്ട് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ കത്തയച്ചത്. കേസുകള്‍ക്ക് ചെലവായ തുക 11 ലക്ഷം രൂപ ഓരോ സര്‍വകലാശലയും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് രാജ്ഭവന്‍ അയച്ച കത്തില്‍ അറിയിച്ചിട്ടുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0