മഞ്ചേശ്വരം ലോ കോളേജ്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാവണം: എസ് എസ് എഫ്

Sep 3, 2025 - 19:17
മഞ്ചേശ്വരം ലോ കോളേജ്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാവണം: എസ് എസ് എഫ്

ഉപ്പള: കാസര്‍കോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതീക്ഷയായി നിലവില്‍ വന്ന മഞ്ചേശ്വരം ലോ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആശങ്കയുണ്ടാക്കുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ത്ഥികളെ ക്യാമ്പസിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ കൈകൊള്ളണം എന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു. ലോ കോളേജില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളടക്കമുള്ള കാര്യങ്ങള്‍ അത്യാവശ്യമാണ്. ആരംഭഘട്ടത്തില്‍ തന്നെ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ കോളേജിന്റെ നിലനില്‍പ്പ് സാധ്യമാകൂ എന്നും മഞ്ചേശ്വരത്ത് പ്രവര്‍ത്തിച്ചിരുന്ന മാരിടൈം യൂണിവേഴ്‌സിറ്റി എറണാകുളത്തേക്ക് മാറ്റിയതിന് സമാനമായ ആശങ്ക നിലനില്‍ക്കാന്‍ ഇടവരുത്തരുത് എന്നും എസ് എസ് എഫ് കാസര്‍കോട് ജില്ല അനലൈസ ആവശ്യപ്പെട്ടു.
ഉപ്പള ബേക്കൂറില്‍ സംഘടിപ്പിച്ച എസ് എസ് എഫ് കാസര്‍കോട് ജില്ല അനലൈസ ജില്ലാ പ്രസിഡന്റ് റഈസ് മുഈനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി.കെ.എം ഷാഫി സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ യൂസഫ് സഖാഫി മൂത്തേടം,മുഹമ്മദ് നംഷാദ് എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി ആമുഖം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി ഫയാസ് പട്‌ള സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 'കേരളത്തിലെ വിദ്യാഭ്യാസത്തിലെ പുതിയ മാറ്റങ്ങള്‍
പുതിയ കാലത്തോട് സംവദിക്കുന്നോ' എന്ന വിഷയത്തില്‍ സബ്മിഷന്‍ കൂടി അനലൈസയില്‍ അവതരിപ്പിച്ചു. ജില്ല സെക്രട്ടറിമാരായ ഇര്‍ഷാദ് കളത്തൂര്‍, കബീര്‍ ബെജ്ജ, ബാരി സഖാഫി, അസീസ് അട്ടഗോളി, ഷാഹിദ് തൃക്കരിപ്പൂര്‍, ഖാദര്‍ സഖാഫി നാരമ്പാടി, ജംഷീദ് ചെടേക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി സ്വാഗതവും മന്‍ഷാദ് അഹ്‌സനി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0