നഗരത്തിലെ ഗതാഗതം സുഗമമാവും; ട്രാഫിക് പരിഷ്‌കരണത്തിനൊരുങ്ങി നഗരസഭ

Aug 29, 2025 - 17:19
Aug 29, 2025 - 17:21
നഗരത്തിലെ ഗതാഗതം സുഗമമാവും; ട്രാഫിക് പരിഷ്‌കരണത്തിനൊരുങ്ങി നഗരസഭ

കാസര്‍കോട്: നഗരത്തിലെ വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ കാസര്‍കോട് നഗരസഭ പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നു. ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരത്തിന് ഏറെ ആശ്വാസമാവുന്നതാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ചന്ദ്രഗിരി ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ ആധുനികവല്‍ക്കരിക്കാനാണ് തീരുമാനം. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഓട്ടമാര്‌റിക് ട്രാഫിക് സിഗ്‌നലാണ് ഇവിടെ സംവിധാനിക്കുന്നത്. ചന്ദ്രഗിരി, എം ജി റോഡ് എന്നീ ഭാഗങ്ങളിലേക്കുള്ള റോഡില്‍ ക്യാമറ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. നിലവില്‍ റോഡിന് നടുവിലുള്ള സിഗ്‌നല്‍ തൂണുകള്‍ മാറ്റിയാണ് പുതിയ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന തൂണ്‍ ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വളച്ചെടുക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കെല്‍ട്രോണിനാണ് സംവിധാന ചുമതല.
തെക്കില്‍, ബേവിഞ്ച മേഖലകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ചന്ദ്രഗിരി വഴി പോകുന്നതിനാല്‍ വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ രൂപപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0