ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി നിരവധി പേര്‍
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുതവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. രാവിലെ ഏഴ് മണിയോടെ വലിയ ശബ്ദം കേട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



