അഹമ്മദാബാദ് വിമാനാപകടം; വിശ്വാസിന്റെ ആശ്വാസ ടിക്കറ്റ ്

Jun 13, 2025 - 15:45
അഹമ്മദാബാദ് വിമാനാപകടം;  വിശ്വാസിന്റെ ആശ്വാസ ടിക്കറ്റ ്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും തലനാഴികക്ക്  രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേശ്  ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ലണ്ടനിലുള്ള ബന്ധുക്കളുമായി ഫോണില്‍ വിശ്വാസ് കുമാര്‍ സംസാരിച്ചു. ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ കണ്ടിരുന്നു.
വിമാന അപകടത്തില്‍ മരിച്ചവരുടെ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവെയ്ക്കുന്നുണ്ട്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമേ 24 പ്രദേശവാസികളും മരിച്ചിട്ടുണ്ട്. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. അറുപതിലധികം വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0