ടിക്കറ്റ് നിരക്ക് കുറയും; 'ഫ്‌ലാഷ് സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

Jun 6, 2025 - 16:45
ടിക്കറ്റ് നിരക്ക് കുറയും; 'ഫ്‌ലാഷ് സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദുബൈ: പ്രവാസികള്‍ക്ക് പ്രതീക്ഷയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാകും വിധം ''ഫ്‌ലാഷ് സെയില്‍' എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. യു എ ഇക്കും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസുകളില്‍ പരിമിത കാലയളവിലേക്കാണെങ്കിലും നിരക്ക് കുറച്ചിട്ടുണ്ട്. എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ക്ക് 5,786 രൂപയില്‍  ആരംഭിക്കുന്നു. എക്സ്പ്രസ് വാല്യു നിരക്ക് 6,128 രൂപയിലും എക്സ്പ്രസ് ഫ്‌ലെക്സ് 7,041 രൂപയിലും തുടങ്ങും. ജൂലൈ 22, 24, 25 തീയതികളിലെ യാത്രകള്‍ക്ക് ഈ പ്രത്യേക നിരക്കുകള്‍ സാധുവാണ്. എയര്‍ലൈനിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് പ്രാഥമിക ചാനലുകള്‍ എന്നിവ വഴി ബുക്കിംഗ് നടത്താം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0