മള്ഹര്‍ സില്‍വര്‍ ജൂബിലി; ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് ബാംഗ്ലൂരില്‍ പ്രചാരണ സംഗമം

Jun 4, 2025 - 11:12
മള്ഹര്‍ സില്‍വര്‍ ജൂബിലി; ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ്  ബാംഗ്ലൂരില്‍ പ്രചാരണ സംഗമം

ബാംഗ്ലൂര്‍: ജൂണ്‍ 19മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹരില്‍ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസ് മുബാറക്കും മള്ഹരിന്റെ സില്‍വര്‍ ജൂബിലിയുടെ പ്രചാരണവും ബാംഗ്ലൂര്‍ മജെസ്റ്റിക് വിസ്ടം മസ്ജിദില്‍ നടന്നു. ഷാഫി സഅദി മജെസ്റ്റികിന്റെ  അധ്യക്ഷതയില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് അമാനി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അനസ് സിദ്ധീഖി ശിരിയ മുഖ്യ പ്രഭാഷണം നടത്തി.  മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി  മള്ഹരിന്റെ  സന്ദേശ പ്രഭാഷണം നടത്തി. കര്‍ണാടക വക്ഫ് ബോര്‍ഡ് വൈസ് ചെയര്‍മനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയെ സംഗമം ആദരിച്ചു. അഡ്വക്കേറ്റ് ഹസ്സന്‍ കുഞ്ഞി, ബഷീര്‍ എച് എസ് ആര്‍ സംബന്ധിച്ചു. താജുദ്ധീന്‍ ഫാളിലി സ്വാഗതവും  ഹബീബ് മള്ഹരി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0