കുമ്പള ടോള്‍ ഗേറ്റ് നിര്‍മ്മാണം; അനുമതി തടഞ്ഞു
കുമ്പള: നാഷണല്‍ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് കുമ്പളയില്‍ നിര്‍മിക്കാനിരുന്ന ടോള്‍ഗേറ്റിന് ഹൈകോടതി അനുമതി തടഞ്ഞു. മഞ്ചേശ്വരം എം ല്‍ എ എ കെ അഷ്‌റഫാണ് ഈ കാര്യം അറിയിച്ചത്. നിലവില്‍ തലപ്പാടിയില്‍ ടോള്‍ പ്ലാസ ഉണ്ടെന്നിരിക്കെ 20കിലോമീറ്റര്‍ മാത്രം ദൂരയളവില്‍ കുമ്പളയില്‍ കൂടി ടോള്‍ പ്ലാസ സ്ഥാപിക്കുന്നത് 1964 ലെ നാഷണല്‍ ഹൈവേസ് റൂളിന്റെ ചട്ട ലംഘനമാണ് ഇതെന്നും,ചെറിയ ദൂരത്തില്‍ രണ്ട് ടോള്‍ഗേറ്റ് വരുന്നത് മൂലം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഹൈക്കോടതിയുടെ മുന്‍പില്‍ വിശദമായി വിശദീകരിച്ചതിന് പിന്നാലെയാണ് മാസങ്ങളായി നീണ്ടുനിന്ന ജനകീയ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമായത്. കുമ്പളയില്‍ ടോള്‍ ഗേറ്റ് പണിയുന്നതിനെതിരെ എംപിയും അഞ്ചു എംഎല്‍എമാരുമടങ്ങിയ ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുകയും ചെയ്തിരുന്നു.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
1



