പള്ളത്തൂർ സുനനുൽ ഹുദയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പള്ളത്തൂർ: പള്ളത്തൂർ സുനനുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസയിൽ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു. സുനനുൽ ഹുദാ ജനറൽ സെക്രട്ടറി പിഎം അബ്ദു റഹ്മാൻ പതാക ഉയർത്തി. അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം സന്ദേശ പ്രഭാഷണം നടത്തി. ജനാധിപത്യവും മതേതരത്തവുമാണ് രാജ്യത്തിൻ്റെ മുഖമുദ്രയെന്നും അതിന് കളങ്കം വരുത്തുന്ന പ്രവർത്തികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, മുഹമ്മദ് റബീഹ് , ശാഹിൻ, തൻവീർ, സുഫൈൽ, അബ്ദു റഹ്മാൻ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അഹ്മദ് സിനാൻ സഅദി, മൂസാൻ ബി എച്ച്, അബ്ദുൽ ഖാദിർ, മുഹമ്മദ് മഞ്ഞനാടി, പി എ അശ്റഫ് ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി, ടി എം ഹസൈനാർ, ഇത്ബാൻ ഹാജി സംബന്ധിച്ചു. യൂസുഫ് സഅദി സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0