കണ്ടെത്തലുകളിൽ വിസ്മയം തീർത്ത് 'സെനോറ': മികച്ച പ്രകടനവുമായി കുട്ടി ശാസ്ത്രജ്ഞർ
പുത്തിഗെ: മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചിയും ഗവേഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രമേള സംഘടിപ്പിച്ചു. 'സെനോറ' എന്ന പേരില്‍ സംഘടിപ്പിച്ച ശാസ്ത്ര മേളയില്‍ വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ശാസ്ത്ര മാതൃകകൾ, പ്രവർത്തന മോഡലുകൾ, പരീക്ഷണങ്ങൾ എന്നിവ ശ്രദ്ധേയമായി. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി പ്രവര്‍ത്തി പരിചയ മേളകളുടെ ഭാഗമായി നൂറ് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
ശാസ്ത്രമേളയുടെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ നിർവഹിച്ചു. ശാസ്ത്രം ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് നവീന ആശയങ്ങൾ അവതരിപ്പിക്കാനും ശാസ്ത്രീയ ചിന്ത വളർത്താനും ഇത്തരം മേളകൾ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമറുല്‍ ഫാറൂഖ്, പ്രിന്‍സിപ്പള്‍ രൂപേഷ്, അഷ്റഫ് സഖാഫി ഉളുവാര്‍, ജിനേഷ് കുമാര്‍, സന്തോഷ്, രാജീവന്‍, റൈഹാനത്ത്, സന്ദ്യലത, വിന്‍സി, ജാസിറ തുടങ്ങിയവര്‍ നേതൃത്വം നൽകി. ഹെഡ്മാസ്റ്റര്‍ അഹമ്മദ് സാദിഖ് സ്വാഗതവും സ്കൂള്‍ ലീഡര്‍ മുഹമ്മദ് മിന്‍ഹാജ് നന്ദിയും പറഞ്ഞു. ശാസ്ത്രവിഭാഗം അധ്യാപകരുടെ നേതൃത്വത്തിലും സ്കൂൾ മാനേജ്മെന്റിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ഉപജില്ലാ ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0