തൂഫാൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Jul 30, 2026 - 12:03
തൂഫാൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കാസർകോഡ്: അബ്ദുൽ ബാരി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടന 'ഇഖാമതുസ്സുന്ന'യുടെ കീഴിൽ സംഘടിപ്പിച്ച നാലാമത് അലുംനി മീറ്റ് കാസർകോഡ് പാണ്ടിയിൽ  സമാപിച്ചു. ക്യാമ്പിനോടനുബന്ധിച്ച് തൂഫാൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങള്‍ കണ്ണവം ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. ആദൂർ സബ് ഇൻസ്പെക്ടർ സതീശൻ വിഷയാവതരണം നടത്തി. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമർ ജിഫ്‌രി തങ്ങൾ, അബ്ദുസമദ് അഹ്സനി, അബ്ദുനാസർ ഹാജി പള്ളങ്കോട്, ഹുസൈൻ അഹ്സനി, അബ്ദുല്ലതീഫ് ഹാജി അർളടുക്ക, അബ്ദുൽ അസീസ് മിസ്ബാഹി ത്വൈബ, അബ്ദുൽ ഖാദർ ഹനീഫി കൂറത്ത്, പാണ്ടി ജമാഅത്ത് സെക്രട്ടറി ഇബറാഹിം, കിളിൻകോടി അബ്ദുല്ല തോട്ടം സംബന്ധിച്ചു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1