സുന്നി വിദ്യാഭ്യാസ ബോർഡ് ബി ഫ്രണ്ട് ക്യാമ്പ്; സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി കളത്തൂർ മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യ 

Jul 28, 2026 - 15:55
സുന്നി വിദ്യാഭ്യാസ ബോർഡ് ബി ഫ്രണ്ട് ക്യാമ്പ്; സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി കളത്തൂർ മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യ 

കളത്തൂർ: സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഒന്നാം സ്ഥാനം നേടി കളത്തൂർ മദീന മഖ്ദൂം അൽ മദ്രസത്തുൽ ബദരിയ്യക്ക് വീണ്ടും അഭിമാന നിമിഷം. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസകളിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി നിർദേശിച്ച വെക്കേഷൻ കാലയളവിലെ പഠന ക്യാമ്പ് ‘ബീഫ്രണ്ട്’ മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് ഈ സംസ്ഥാന അവാർഡ്. നിർദ്ദേശിച്ച പത്ത് ദിന പദ്ധതികൾക്ക് പുറമെ പുതിയ പത്ത് പദ്ധതികൾ കൂടി സുന്നി ബാല സംഘം നേതൃത്വത്തിൽ നടപ്പിലാക്കി മാതൃകയായി. പഠന പ്രവർത്തങ്ങൾക്ക് പുറമെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് മദ്റസ കേന്ദ്രീകരിച്ച് നടന്നു വരുന്നത്.

ഖുർആൻ പഠനം, ഹദീസ് പഠനം, കലാ സാഹിത്യ മത്സരം, എ ബി സി ക്ലാസ് റൂം, കിന്റർ ജോയി, ആശയ പഠനം, മാസിക നിർമ്മാണം, എഴുത്ത് പരിശീലനം, സൈക്കിൾ റാലി, മാതൃക ദർസ്, വീട്‌ മൗലീദ്, നകാര, ഏണിപ്പടി, ഉത്തമ സ്ത്രീ, ഗൃഹ സന്ദർശനം, പേരന്റ് മീറ്റ്, ഖിദ്മ, തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പ് ഭാഗമായി സംഘടിപ്പിച്ചത്. തയ്യൽ പരിശീലനം, കമ്പ്യൂട്ടർ പഠനം, ഖുർആൻ തീയറ്റർ, നീന്തൽ പരിശീലനം, കുട്ടിക്കട, എം.ലിറ്റ്, അവാർഡ് ദാനം, വീട്‌ മൗലീദ്, മാല ആസ്വാദനം, ഭാഷാ പഠനം, പാചക പഠനം, സംഘടന ക്യാമ്പ്, എന്റെ തൈ പദ്ധതി, കിസ്ഡ് ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികൾ മദ്റസ കേന്ദ്രീകരിച്ചു നടന്നു വരുന്നു. 2024ൽ സുന്നി വിദ്യാഭ്യാസ ബോർഡ് ഏർപ്പെടുത്തിയ സംസ്ഥാന മികച്ച മദ്റസകൾക്കുള്ള അവാർഡിന് മദീന മഖ്ദൂം മദ്രസത്തുൽ ബദരിയ്യയെ തിരഞ്ഞെടുത്തിരുന്നു.

കോഴിക്കോട് എസ് ജെ എം ഓഫിസിൽ നടന്ന ചടങ്ങിൽ സയ്യിദ് അലി ബാഫാഖി തങ്ങൾ അവാർഡ് വിതരണം ചെയിതു. മദ്റസ സദർ മുഅല്ലിം കെ.എം കളത്തൂർ അവാർഡ് ഏറ്റുവാങ്ങി. എസ് ജെ എം ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ്‌ സഖാഫി കോട്ടക്കുന്ന്, ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം സംബന്ധിച്ചു.

അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മദ്റസ അധ്യാപകരെയും സുന്നി ബാല സംഘം ഭാരവാഹികളെയും മൂസ സഖാഫി കളത്തൂർ, സുലൈമാൻ സഖാഫി ദേശാങ്കുളം, അബ്ദുൽ റഹ്മാൻ മദീന മഖ്ദൂം, അബ്ദുൽ ഖാദർ ഹാജി തുടങ്ങി മഹല്ല് മാനേജ്മെന്റ് കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0