നാടും നഗരവും കീഴടക്കി മള്ഹര്‍ സന്ദേശ യാത്ര; 24 ന് ഉപ്പളയിലും 25 ന് കുമ്പളയിലും
മഞ്ചേശ്വരം: ജൂണ്‍ 19,20,21,22 തിയതികളില്‍ മള്ഹര്‍ കാമ്പസില്‍ നടക്കുന്ന
മള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെയും മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ പത്താം ഉറൂസ് മുബാറക്കിന്റെയും പ്രചരണാര്‍ത്ഥം സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം നയിക്കുന്ന സന്ദേശയാത്ര നാടും നഗരവും കീഴടക്കി തുടരുന്നു.
ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലത്ത് പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേരീതിയില്‍ പിടിച്ചുലക്കുന്ന വിപത്തായ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും മുഴുവന്‍ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്താനുമുള്ള സന്ദേശം യാത്രയില്‍ കൈമാറി.
ഇന്നലെ രാവിലെ 9 മണിക്ക് കാസറഗോഡ് മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര നെല്ലിക്കുന്ന്, ചൗകി, മൊഗ്രാല്‍ പുത്തൂര്‍, കോട്ടക്കുന്ന്, പെരിയടുക്ക, ഉളിയത്തടുക, മധൂര്‍, പട്‌ല, കൊല്ലംകാനം, പയോട്ട, മുട്ടതോടി, ഇസ്സത് നഗര്‍, ചെറ്റുംകുഴി, അണങ്കൂര്‍, തുരുത്തി, കാസറഗോഡ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി .
24 ന് ഉപ്പളയിലും, 25 ന് കുമ്പളയിലും യാത്ര പര്യടനം നടത്തും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ത്വയ്യിബ് സഅദി കുന്നുപുറം, അബ്ദുല്‍ ബാരി മള്ഹരി, ഹംസ മള്ഹരി, ഫവാസ് മള്ഹരി, അന്‍സാര്‍ മള്ഹരി, മുസ്തഫ കടമ്പാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



