മള്ഹര്‍ സന്ദേശ യാത്രക്ക് തൃക്കരിപ്പൂരില്‍ തുടക്കമായി
മഞ്ചേശ്വരം: ജൂണ്‍ 19,20,21,22 തിയതികളില്‍ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്ന മള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്‌ടെയും മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസി യുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ പത്താം ഉറൂസ് മുബാറക്കിന്റെയും പ്രചരണാര്‍ത്ഥം സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം നയിക്കുന്ന സന്ദേശയാത്രക്ക് തൃക്കരിപ്പൂരില്‍ ബീരിച്ചേരി മഖാം സിയാറത്തോടെ തുടക്കമായി സിയരത്തിന്ന് സയ്യിദ് സൈഫുള്ള അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സയ്യിദ് ത്വയ്യബുല്‍ ബുഖാരിയില്‍ നിന്ന് ജാഥ നായകന്‍ സയ്യിദ് മുസ്തഫ തങ്ങള്‍ പതാക ഏറ്റുവാങ്ങി. ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ജാബിര്‍ സഖാഫി, കുഞ്ഞാലി സഖാഫി കോട്ടുര്‍, അസീസ് സഖാഫി മച്ചാമ്പാടി, അബ്ദുല്‍ ബാരി മള്ഹരി, മൊയ്ദീന്‍ മൂടമ്പയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്ക് ശേഷം മേല്‍പറമ്പില്‍ ആദ്യ ദിനം സമാപിച്ചു. ഇന്ന് ചൊവ്വ മുള്ളേരിയ, ബദിയടുക്ക സോണുകളിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണമൊരുക്കും.യാത്ര 25 ന് മഞ്ചേശ്വരത്ത് സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



