മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ പ്രദീപ് കുമാര്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. എ പ്രദീപ് കുമാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിയതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ എംഎല്‍എയാണ് എ പ്രദീപ് കുമാര്‍. പ്രിസം പദ്ധതി വഴി സ്‌കൂളുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ അദ്ദേഹം എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു.
What's Your Reaction?






