യാത്രാ സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍

അബൂദബി: 2026-ല്‍ യാത്രാ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു യു എ ഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയില്‍ . അല്‍ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ പദ്ധതി പുരോഗതി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ഹൈ - സ്പീഡ് ട്രെയിന്‍ പദ്ധതിയും ഇത്തിഹാദ് റെയില്‍ മുന്നോട്ടുവെക്കുന്നു. 350 കി. മീ. വേഗതയില്‍ 30 മിനിറ്റിനുള്ളില്‍ ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഈ തീവണ്ടിക്ക് കഴിയും. രാജ്യത്തെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്തലാണ് പദ്ധതി. അല്‍ ദന്ന പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍, ദേശീയ റെയില്‍വേ ശൃംഖലയുടെ നിര്‍മാണ പുരോഗതിയും യാത്രാ സര്‍വീസിന്റെ വിശദാംശങ്ങളും അവതരിപ്പിച്ചു. നിലവില്‍ പദ്ധതിയുടെ ടെന്‍ഡറുകള്‍ പുറപ്പെടുവിച്ചതായും ശൃംഖലയുടെ ഡിസൈനുകള്‍ അംഗീകരിച്ചതായും അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങും.യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പദ്ധതി 145 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതാണ് റൂട്ട്.
What's Your Reaction?






