ജില്ലയിൽ ഹർത്താൽ ഭാഗികം; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കാസർകോട്: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ കാസർകോട് ജില്ലയിൽ ഹർത്താൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. പാണത്തൂർ, പരപ്പ ഭാഗങ്ങളിലെ ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടഞ്ഞു. പയ്യന്നൂർ നഗരത്തിലും കണ്ണൂർ നഗരത്തിലും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിത് സംഘടന പ്രവർത്തകർ സ്വകാര്യ വാഹനങ്ങളും ബസ്സുകളും തടഞ്ഞു. അമ്പതോളം കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പെടെയാണ് തടഞ്ഞത്. വെളളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതേണ്ട വിദ്യാർഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങി. റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള പോലീസ് ശ്രമത്തിനിടെ സംഘർഷമുണ്ടായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0