മുഹിമ്മാത്ത് കുല്ലിയ്യ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

1.
കാസറഗോഡ് : പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യൂക്കേഷന്‍ സെന്ററിന് കീഴിലുള്ള കുല്ലിയ്യത്തു ദിറാസത്തുല്‍ ഇസ്ലാമിയ്യ 2024-25 അധ്യായന വര്‍ഷത്തെ ഫലം പ്രസിദ്ധീകരിച്ചു. ജാമിഅ മര്‍കസ് അഫ്‌ലിയേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന കുല്ലിയ്യ പരീക്ഷയില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം സവാദ് സി.എ ഊജംപദവ്, അബൂബക്കര്‍ സിദ്ദീഖ് പുത്തൂര്‍, ഇന്‍ആമുദ്ദീന്‍ ഗുരുക്കട്ടെ എന്നിവര്‍ നേടി. പരീക്ഷ ഫലം www.muhimmath.com ല്‍ ലഭ്യമാണ്.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, കുല്ലിയ്യ പ്രിന്‍സിപ്പള്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ഡയറക്ടര്‍ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ വിജയികളെ അനുമോദിച്ചു.
അടുത്ത അധ്യായന വര്‍ഷ പ്രവേശന പരീക്ഷ ഏപ്രില്‍ 9 ബുധനാഴ്ചയും, ക്ലാസുകള്‍ ഏപ്രില്‍ 14 തിങ്കളായിച്ചയും നടക്കുമെന്ന് വൈസ് പ്രിന്‍സിപ്പള്‍ വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനിഅറിയിച്ചു.
What's Your Reaction?






