മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷവും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷവും ധന സഹായം 

Apr 22, 2026 - 13:02
Apr 22, 2026 - 14:03
മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷവും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷവും ധന സഹായം 

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം വീതവും ധനസഹായം നല്‍കാനും ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പരുക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയും സ്‌ഫോടനത്തില്‍ പ്രദേശത്തെ വീടുകള്‍ക്കുണ്ടായ നഷ്ടം കണക്കാക്കുകയും ചെയ്യും. സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0