ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കുചേരുന്ന യു എസ് യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് സ്‌പെയിന്‍ 

Mar 31, 2026 - 14:21
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കുചേരുന്ന യു എസ് യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് സ്‌പെയിന്‍ 

മാഡ്രിഡ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കുചേരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സ്പെയിൻ വ്യോമപാത നിഷേധിച്ചു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു സൈനിക നീക്കത്തിനും തങ്ങളുടെ സൈനിക താവളങ്ങളോ വ്യോമപാതയോ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് സ്പെയിൻ പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി. ഇറാൻ ആക്രമണത്തിനായി സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അമേരിക്കയെ നേരത്തെ സ്പെയിൻ വിലക്കിയിരുന്നു. നാറ്റോ സഖ്യത്തിലെ അംഗമായ സ്പെയിനിന്റെ നടപടി അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. പശ്ചിമേഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യു എസ് യുദ്ധവിമാനങ്ങൾക്ക് ഇനി സ്പെയിനിനെ ചുറ്റിക്കറങ്ങി പോകേണ്ടിവരും. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവും ഏകപക്ഷീയവുമായി ആരംഭിച്ച സംഘർഷത്തിന്റെ ഭാഗമാകില്ലെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്പെയിൻ ധനകാര്യ മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0