തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടുത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സംശയം. ഫയർഫോഴ്സ് ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0