ഓപ്പറേഷന്‍ സിന്ദൂര്‍ ; ഐ പി എല്‍ മത്സരങ്ങളില്‍ മാറ്റം സാധ്യത

May 7, 2025 - 18:25
ഓപ്പറേഷന്‍ സിന്ദൂര്‍ ; ഐ പി എല്‍ മത്സരങ്ങളില്‍ മാറ്റം സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനു പിന്നാലെ ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍നിന്  ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു. വ്യാഴാഴ്ചത്തെ പഞ്ചാബ് കിങ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരവും അടുത്ത ഞായറാഴ്ചയുള്ള പഞ്ചാബ്-മുംബൈ പോരാട്ടവും ധരംശാലയില്‍ നടത്താനാണു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധം വഷളായതിനു പിന്നാലെ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ധരംശാല സ്റ്റേഡിയം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0