സുഖോയ് യുദ്ധവിമാന അപകടം; രണ്ടു പൈലറ്റുമാരുടെയും മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: പരിശീലന പറക്കൽ നടത്തുന്നതിനിടെ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാന അപകടത്തിൽ രണ്ടു പൈലറ്റുമാർക്കും വീരമൃത്യു സംഭവിച്ചതായി സ്ഥിരീകരിച്ചു. സ്‌ക്വാഡ്രൺ ലീഡർ അനുജ്, ളൈറ്റ് ലഫ്റ്റനന്റ്റ് പുർവേശ് ദുരാഗ്‌കർ എന്നീ പൈലറ്റുമാരാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു വിമാനത്തിൻ്റെ സിഗ്‌നൽ അവസാനമായി ലഭിച്ചത്. അസമിലെ കർബി ആംഗ്ലോങ് ജില്ലയിലെ കുന്നിൻപ്രദേശത്താണ് വിമാനം തകർന്ന് വീണത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നേരത്തെ കണ്ടെത്തിയ വിമാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്നും പുറപ്പെട്ട സുഖോയ് -30 എംകെ 1 യുദ്ധവിമാനത്തിന്റെ റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തെരച്ചിൽ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി എച്ച് എ എൽ ലൈസൻസിന് കീഴിൽ നിർമ്മിച്ച റഷ്യൻ വിമാന നിർമ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മൾട്ടിറോൾ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എംകെ1.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0