ഇ കെ ഹസന്‍ മുസ്ലിയാര്‍ ആദര്‍ശം സമര്‍പ്പണം; ഇഅ്ദാദ് പ്രൗഢമായി
മുഹിമ്മാത്ത്: ഇ കെ ഹസന്‍ മുസ്ലിയാരുടെ ജീവിത പ്രേമേയമാക്കി എസ് എസ് എഫ് ദഅവാ കാമ്പസുകളില്‍ നടത്തി വരുന്ന ഇഅദാദ് മുഹിമ്മാത്ത് ക്യാമ്പസ്സില്‍ പ്രൗഢമായി. സുന്നത്ത് ജമാഅത്തിന്റെ നേരായ മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കുകയും അതിന്റെ ആദര്‍ശ- ആശയ പ്രചാരണത്തിനായി ജീവിതാന്ത്യം വരെ പ്രയത്‌നിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു ഇ.കെ ഹസ്സന്‍ മുസ്ലിയാരെന്ന് ജില്ലാ ദഅവ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി അഭിപ്രായപ്പെട്ടു. ഉസ്താദ് അബ്ദുറഹ്‌മാന്‍ അഹ്‌സനി യുടെ പ്രാര്‍ത്ഥനയില്‍ സുനൈഫ് പള്ളങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഉസ്താദ് മന്‍ഷാദ് അഹ്‌സനി പ്രസംഗിച്ചു. അന്‍വര്‍ കൊടക് നന്ദി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



