ബദിയടുക്ക പഞ്ചായത്ത് വികസന സെമിനാർ നടത്തി

Feb 24, 2026 - 17:12
ബദിയടുക്ക പഞ്ചായത്ത് വികസന സെമിനാർ നടത്തി

ബദിയടുക്ക: 2026- 27 വർഷത്തെ സാമ്പത്തിക പദ്ധതി രുപീകരണവുമായി ബന്ധപ്പെട്ട് ബദിയടുക്ക പഞ്ചായത്ത് വികസന സെമിനാർ നടത്തി. ബദിയടുക്ക സംസ്കൃതി ഭവനിൽ ചേർന്ന വികസന സെമിനാർ എൻ.എ നെല്ലികുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഡി. ശങ്കര അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ അൻവർ ഓസോൺ വിഷയയാവതരണവും വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് കെടഞ്ചി വാർഷിക പദ്ധതി അവതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം അശ്വിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അവിനാശ് റൈ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ‌പഴ്‌സൺ രജനി, മുൻ പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ മാഹിൻ കേളോട്ട്, പഞ്ചായത്ത് അംഗങ്ങളായ ശ്യാം പ്രസാദ് മാന്യ, ഗംഗാധര ഗോളിയടുക്ക, ബാലകൃഷ്ണ ഷെട്ടി, ശ്യാം പ്രസാദ് സറളി, അന്നത്ത് ബീവി, അശ്വതി അശോകൻ, മഞ്ചുനാഥ, ഫാത്തിമത്ത് ഫൗസിയ, ഷാഹിന, സുബൈദ, പ്രജ്ഞ, ലീലാവതി. ബിന്ത്യ, ഉഷ, പഞ്ചായത്ത് സെക്രട്ടറി എ.കെ സരിൻ, അസി. സെക്രട്ടറി പി.കെ സജി സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0