കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. കയറ്റിറക്ക് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ച് റോഡിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കെട്ടിടത്തിൽ തൊഴിലാളികൾ വിശ്രമത്തിനും മറ്റും ഉപയോഗപ്പെടുത്തുന്ന സ്ഥലത്തെ മുന്‍ഭാഗത്തെ ബീം ആണ് തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ബൈക്കുകളുമുണ്ട്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനില്‍ക്കുന്ന നിലയാണ്. 60 വര്‍ഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



