ഗൾഫുകാരൻ്റെ ഭാര്യയുടെ ആത്മഹത്യ; പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി
കാസർകോട്: ഗൾഫുകാരൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി. ആലമ്പാടി നാൽത്തടുക്കയിലെ ജസീല (24) യാണ് വിഷം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. രണ്ടു ചെറിയ കുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15നാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന ഒരു സ്വർണ്ണ മോഷണ പരാതിയിൽ തൻ്റെ പേര് കൂട്ടിച്ചേർക്കുകയും അത് വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ ഉള്ളതായി സൂചനയുണ്ട്. പക്ഷെ, മോഷണസംഭവത്തിലെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. പരാതി രജിസ്റ്റർ ചെയ്‌ത ശേഷം ജസീലയെ ആദുർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെങ്കിലും പരാതിയിൽ പറയുന്നതു പോലെ സ്വർണ്ണം നഷ്ടപ്പെട്ടുവെന്നു പറയുന്ന സംഭവത്തിൽ ജസീലയ്ക്ക് യാതൊരു ബന്ധമുണ്ടെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോലീസ് അന്വേഷിച്ചു വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



